Tuesday 2 December 2008

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല ഡിസ:27നു


കേരള ബ്ലോഗ് അക്കാദമിയുടെ എട്ടാമത്തെ ശില്‍പ്പശാല ഡിസംബര്‍ 27 ശനിയാഴ്ച്ച ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള ഗവണ്മെന്റ് ടി.ടി.ഐയില്‍ നടക്കുന്നു. കളക്ട്രേറ്റിനു എതിര്‍വശത്തെ മുഹമ്മദന്‍സ് ഹൈസ്കൂള്‍ കോമ്പൌഡിലാണു ടി.ടി.ഐ. ഉച്ചയ്ക്ക് 1.30നു തുടങ്ങും.

ജി.അശോക് കുമാര്‍ കര്‍ത്ത(അക്ഷരക്കഷായം -9447035065),സാംസ്കാരിക പ്രവര്‍ത്തകരും പഴയ “ആള്‍ക്കൂട്ടം” ലിറ്റില്‍ മാഗസിന്റെ പത്രാധിപസമിതിയംഗങ്ങളുമായ വി.രാധാകൃഷ്ണന്‍(9495524329),ആര്‍.രഘുവരന്‍ (9446788609)എന്നിവരാണു സംഘാടകരായി ആലപ്പുഴയിലുള്ളത്’.

മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്തെ ഒട്ടേറെ ബ്ലോഗര്‍മാര്‍ വിദേശങ്ങളില്‍ ജോലിചെയ്യുന്നുണ്ട്.അവരില്‍ മിക്കവരും ക്രിസ്മസ് കൂടാന്‍ നാട്ടിലെത്തുന്നുണ്ടാകുമെല്ലോ.നമുക്കെല്ലാം കൂടി രാവിലെ ഒത്തുകൂടി സൌഹൃദം പങ്കിടാം,എന്താ?

ആലപ്പുഴക്കാരായ ബ്ലോഗര്‍മാര്‍ നന്ദന്‍,നവരുചിയന്‍,ഹരീ,നീലാമ്പരി,അനൂപ് എന്നിവരെ കൂടാതെ കുട്ടന്‍ മേനോന്‍, ചാണക്യന്‍,പച്ചാളം എന്നിവരും അന്നു എത്താമെന്നു അറിയിച്ചിട്ടുണ്ടു.സജീവ് ബാലകൃഷ്ണന്‍,വി.കെ .ആദര്‍ശ്,ചിത്രകാരന്‍,കണ്ണൂരാന്‍,മലബാറി,തുടങ്ങിയവരും പങ്കെടുക്കും.



-ആലപ്പുഴയ്ക്ക് പോകാന്‍ പോരുന്നോ?
എന്നെയും വിളിക്കാം. 9447181006
ബാക്കി പിന്നാലെ.

28 comments:

ചാണക്യന്‍ said...

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാലക്ക് ആശംസകള്‍..

കാപ്പിലാന്‍ said...

അതുശരി ,ആലപ്പുഴക്കാരന്‍ ഞാന്‍ ഇല്ലാതെ ഒരു ശില്പശാല ആലപ്പുഴ വെച്ചോ :) കൊള്ളാം നടക്കട്ടെ ആശംസകള്‍ ..

മാണിക്യം said...

“ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാലക്ക് ”
എല്ലാവിധ ശുഭാശംസകളും നേരുന്നു..
ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല
സൌഹാര്‍ദ്ദവും സ്നേഹവും
പങ്കിടുന്ന വേദിയാവട്ടെ,
ഒരു വിജയമാവട്ടെ,
നന്മകള്‍ നേരുന്നു....

ആദര്‍ശ്║Adarsh said...

ശില്പശാലയ്ക്ക് എന്റെയും ആശംസകള്‍ ...!
കിഴക്കിന്റെ വെനീസ് പുത്തന്‍ ബ്ലോഗുകളുടെ പറുദീസ ആകട്ടെ ....

G. Nisikanth (നിശി) said...

ഇത്തരത്തിലൊരെണ്ണം സംഘടിപ്പിക്കുന്ന കാര്യത്തെക്കുറിച്ചു ഞാൻ ചിത്രകാരനോട് മുൻപെഴുതിച്ചോദിച്ചിരുന്നതാണ്. ഞാൻ നാ‍ട്ടിൽ ഇല്ലാ‍തിരുന്നതിനാലാ‍ണ് അന്ന് ബ്ലോ‍ഗ് അക്കാഡമിയുടെ സഹായം ചോദിച്ചത്. ഇതറിഞ്ഞിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നു. പക്ഷേ അദ്ദേഹം അതിനെക്കുറിച്ചൊന്നും സൂചിപ്പിക്കുകയുണ്ടായില്ല. എങ്കിലും ആലപ്പുഴയിൽ വച്ചു നടക്കുന്ന ഈ ശിൽ‌പ്പ ശാലയ്ക്ക് എന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു.

ആശംസകളോടെ

ഡി .പ്രദീപ് കുമാർ said...

കാപ്പിലാനും ചാണക്യനും ആദര്‍ശും ചെറിയനാടനും തീര്‍ച്ചയായും വരുമെല്ലോ.ഇല്ലേ?

Unni said...

ഹ ഹ ഹ ഹ... ബഹൂൂൂൂ....

Prasanna Raghavan said...

ദേണ്ട പിന്നേം അക്കാദമി.

നാട്ടിലൊന്നു വന്നിട്ട് ഒരക്കാദമീലു പങ്കെടുക്കണമെന്ന് ഇപ്പോ ഒരു വാശി തന്നായിരിക്കുന്നു.

എന്നെങ്കിലും നടക്കുമെന്നേ

അതു വരെ കാത്തിരിപ്പ്.

Unni said...

പങ്കെടുക്കാന്‍ താല്പര്യം

പാ0ഭേദം said...

comming soon.... visit http://www.padabhedham.blogspot.com

ഡി .പ്രദീപ് കുമാർ said...

ഉണ്ണിക്കും വ്യാജനും സ്വാഗ!

ചാർ‌വാകൻ‌ said...

ഞാനെന്തായാലും ആലപ്പുഴെയുണ്ടാവും

ഡി .പ്രദീപ് കുമാർ said...

ചാര്‍വാകനും കൂട്ടരും കാലേകൂട്ടി എത്തുമെല്ലോ.

poor-me/പാവം-ഞാന്‍ said...

Best wishes!

അനാഗതശ്മശ്രു said...

ആശംസകള്‍..

ഡി .പ്രദീപ് കുമാർ said...

ഒരുക്കങ്ങല്‍ നടന്നുവരുന്നു. 23 നു പത്രസന്നേളനമുണ്ടു.അശോക് കുമാര്‍ കര്‍ത്തയും മറ്റും പങ്കെടുക്കും.

നവരുചിയന്‍ said...

അന്ന് നാട്ടില്‍ ഉണ്ടാവുമോ എന്ന് അറിയില്ല . ഉണ്ടെങ്കില്‍ തിര്‍ച്ചയായും വരും ...

പകല്‍കിനാവന്‍ | daYdreaMer said...

........ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ തിരക്കില്‍ (പ്രവാസി)
പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഒരു ആലപ്പുഴ ജില്ലക്കാരന്റെ വിഷമം രേഖപ്പെടുത്തി കൊള്ളട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു.... ഒപ്പം ഒരു നല്ല ക്രിസ്തുമസ്സും പുതുവത്സരവും...

ധൂമകേതു said...

ശില്‍പശാലയ്ക്ക്‌ എല്ലാവിധ ആശംസകളും. പിന്നെ route map കൊടുത്തില്ലെങ്കിലും തെറ്റായ map കൊടുക്കാതിരിക്കുക പങ്കെടുക്കേണ്ടവര്‍ എങ്ങനെയെങ്കിലും എത്തിച്ചേര്‍ന്നു കൊള്ളും. ഇവിടെ കൊടുത്തിരിക്കുന്ന map നോക്കി വന്നാല്‍ ഒരു വഴിക്കായതു തന്നെ.

ഏറനാടന്‍ said...

വള്ളം‌കളിയുടെ നാടായ ആലപ്പുഴ ബ്ലോഗക്കാഡമി ശില്‍‌പശാലയ്ക്കും
പ്രയക്നിച്ച ഏവര്‍ക്കും പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും
അബുദാബിയില്‍ നിന്നും
ഒരായിരം ആശംസകള്‍ നേരുന്നു.
മനസ്സുകൊണ്ട് സാന്നിധ്യവും മുന്നേ അറിയിച്ചുകൊള്ളട്ടെ..

രഘുനാഥന്‍ said...

ആലപ്പുഴയിലെ ഒരേയൊരു പട്ടാള ബ്ലോഗ്ഗര്‍ ആയ എന്നെ വിളിക്കാത്ത ഈ പരിപാടി ഞാന്‍ ബഹിഷ്കരിക്കുന്നു. ഈ പരിപാടിക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാല്‍ ഞാന്‍ രക്ഷിക്കാന്‍ വരുന്നതല്ല....എന്നാലും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു.......... ജയ് ബൂലോഗം....ജയ് പട്ടാളം !!!

(വെറുതെ പറഞ്ഞതാ. ചിലപ്പോള്‍ പത്തു ദിവസം ലീവ് കിട്ടാന്‍ വഴിയുണ്ട്. നാട്ടിലെത്തിയാല്‍ ഞാനും വരും കേട്ടോ ..)

Radheyan said...

ആലപ്പുഴയില്‍ നിന്നുള്ള ആദ്യത്തെ ബ്ലോഗര്‍ ഞാനല്ലേ?ആ ആര്‍ക്കറിയാം....

ആശംസകള്‍

തോന്ന്യാസി said...

ആലപ്പുഴ ബ്ലോഗ് ശില്പശാലയ്ക്ക് എല്ലാവിധ ആശംസകളും.....

വേറൊരു പരിപാടിയുള്ളതു കൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ....

ഡി .പ്രദീപ് കുമാർ said...

ആശംസകള്‍‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.അലപ്പുഴയുടെ ആദ്യ ബ്ലോഗറായ രാധേയനും,പട്ടാളം രഘുനാഥനും,ധൂമകേതുവിനും കൂട്ടര്‍ക്കു‍മൊക്കെ ഹൃദയം നിറഞ്ഞ നന്ദി.നാട്ടിലില്ലെങ്കിലും സുഹൃത്തുക്കളെ അയക്കുമെല്ലോ.
പിന്നെ ധൂമകേതു, റൂട്ട് മാപ്പ് ട്.ടി. ഐ സൈറ്റില്‍ നിന്നെടുത്തതാണു.അതു വഴിതെറ്റിക്കുന്നതാണോ?

അച്ചുവേട്ടന്‍ said...
This comment has been removed by the author.
നവരുചിയന്‍ said...

ഞാനും വന്നിരുന്നു. കുറച്ചു ചിത്രങ്ങള്‍ എടുത്തിടുണ്ട് ... എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയാന്‍ പോഗുന്നു.
www.ambooz.blogspot.com

അശോക് കർത്താ said...

ആശ്വാസായി. സില്‍പ്പസാല sorry ശില്പാ ഷെട്ടി ഭംഗിയായി നടന്ന് പോകുന്നത് കണ്ടതില്‍ സന്തോഷം

അനില്‍ അമ്പലപ്പുഴ said...

ചില തുടക്കങള്‍ മാത്രം... വലിയ പുലികളോട്..ഏറ്റുമുട്ടാന്‍ ഞാന്‍ ആളല്ല... ഭൂലൊകതില്‍ ഞാനൊരു എലി മാത്രം...‍