Monday 5 January 2009

ആലപ്പുഴ ശില്‍പ്പശാല:പത്ര റിപ്പോര്‍ട്ടുകള്‍

മലയാള മനോരമ 29.12.2009
മാതൃഭൂമി 28.12.2009

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് മാതൃഭൂമി ഡിസംബര്‍ 28നും,മലയാള മനോരമ 29നും പ്രസിദ്ധീകരിച്ച റിപ്പോട്ടുകളുടെ കോപ്പികളാണു ഇതോടൊപ്പം.

Monday 29 December 2008

ആലപ്പുഴ ശില്‍പ്പശാലയ്ക്കു വന്‍ മാധ്യമ കവറേജ്

അങ്ങനെ ഒരു സാര്‍ത്ഥകമായ ശില്‍പ്പശാല കൂടി കഴിഞ്ഞു.
ആലപ്പുഴയില്‍ ഡിസം:27നു ശനിയാഴ്ച്ച നടന്ന ബ്ലോഗ് ശില്‍പ്പശാലയ്ക്ക് മറ്റു ശില്‍പ്പശാലകളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ടായിരുന്നു- അതിനു ജനപ്രാതിനിധ്യം കുറവായിരുന്നു.പക്ഷേ ആലപ്പുഴയുടെ പരിതസ്ഥിതിയില്‍ അതൊരു പോരായ്മയല്ല.
40തോളം പേരാണു പങ്കെടുത്തത്.ഇവരില്‍ ഭൂരിപക്ഷം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ ഭാരവാഹികള്‍ സജീവമായി പങ്കെടുത്തു.ഈ നവമാധ്യമത്തെ പരിഷത്ത് പ്രവര്‍ത്തകര്‍ ഉപയോഗിക്കാന്‍ പോകുന്നു എന്ന ശുഭ വാര്‍ത്തയും കേട്ടു.
മാധ്യമങ്ങള്‍ ശില്‍‍പ്പശാലയ്ക്ക് വന്‍പിച്ച കവറേജാനു നല്‍കിയത്.ദൂരദര്‍ശന്‍ ശനിയാഴ്ച്ച വൈകിട്ട് 7 മണിയ്ക്കും രാത്രി 11 മണിയ്ക്കും,ഞായറാഴ്ച്ച രാവിലെ 7.30നുമുള്ള ബുള്ളറ്റിനുകളില്‍ പ്രാധാന്യത്തോടെ വാര്‍ത്തയും ദൃശ്യങ്ങളും നല്‍കി.മറ്റു ചാനലുകളിലും പ്രാദേശിക ചാനലുകളിലും കാര്യമായി വാര്‍ത്ത വന്നിരുന്നു.ആകാശവാണി ശനിയാഴ്ച്ച രാവിലേയും ,ഉച്ചയ്ക്കുമുള്ള ബുള്ളറ്റിനുകളില്‍ വാര്‍ത്ത കൊടുത്തിരുന്നു.
28നു ഞായറാഴ്ച്ച മാതൃഭൂമിയിലും ,തിങ്കളാഴ്ച്ച മലയാള മനോരമയിലും പ്രത്യേക വാര്‍ത്തകളും പ്രസിദ്ധീകരിച്ചു.അതിന്റെ കോപ്പി ആലപ്പുഴക്കാരന്‍ പിന്നാലെ പോസ്റ്റ് ചെയ്യുന്നുണ്ടു.

ആലപ്പുഴ ശില്‍പ്പശാല ചിത്രങ്ങള്‍

ഡി.പ്രദീപ് കുമാര്‍ ബ്ലോഗാര്‍ത്ഥികള്‍ക്ക് ബ്ലോഗിനെ പരിചയപ്പെടുത്തുന്നു... ഹൈ സ്പീഡ് ഈ.വി.ഡി.ഒ ഇന്റെര്‍നെറ്റ് കണക്ഷനുമായി ഓന്‍ലൈന്‍ സഹായം നല്‍കിക്കൊണ്ട് ആലപ്പുഴക്കാരന്‍ (വിഷ്ണു) .
ശില്‍പ്പശാല തുടങ്ങാനുള്ള ഒരുക്കത്തിലാണ്... ഒന്നരയെന്നു പറഞ്ഞ് സമയം രണ്ടായി.
ശില്‍പ്പശാല ആരംഭിച്ചു എന്നറിയിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടിട്ടാകാം തുടക്കം. ആരൊക്കെയാ വന്നത് ?
ധ്യാനമല്ല, ഉറക്കമല്ല, സംസാരത്തിനിടക്ക് ഒന്നു കണ്ണടച്ചുപോയതാണ്. ശില്‍പ്പശാലയില്‍ ഉറങ്ങുന്നവരുടെ പടമെടുക്കാന്‍ വരുന്ന അനോണികളുടെ സൌകര്യാര്‍ത്ഥം , ആത്മസുഖത്തിനായി... !!!
ബ്ലോഗ് കളിയല്ല ! എല്ലാവരും സഗൌരവം ബ്ലോഗിന്റെ ലോകത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. പ്രേമഗീതങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്ന കവിത ബ്ലോഗ് എഴുതുന്ന കുട്ടന്‍ ഗോപുരത്തിങ്കല്‍ എന്ന കവിയായ ബാങ്ക് ഉദ്ധ്യോഗസ്തനെ അദ്ധേഹം പ്രസംഗിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വിട്ടുപോയി. ഈ ഫോട്ടോയില്‍ അദ്ധേഹമുണ്ട്. ഇടതുവശത്ത് മുകളിലായി, കണ്ണടവച്ച് കപ്പു താടിയുമായി !
ആലപ്പുഴക്കാരന്‍... സ്വന്തം ബ്ലോഗ് അനുഭവങ്ങളെക്കുറിച്ചും, ബ്ലൊഗ്ഗിലൂടെ അത്യാവശ്യം വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
നാളത്തെ ബ്ലോഗ് പുലികള്‍...
ചാര്‍വ്വാകന്‍ നല്ലൊരു നാടന്‍പാട്ട് ഈണത്തില്‍ ചൊല്ലിക്കൊണ്ട് ഒരു പോഡ് കാസ്റ്റ് റിക്കാര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്.
അശോക് കര്‍ത്ത . പെട്ടെന്ന് മൈക്ക് തന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ശരിയാകുമോ ?
എങ്കിലും മുഖ്യ സംഘാടക പ്രവര്‍ത്തകന് ഒഴിഞ്ഞുമാറാനാകില്ലല്ലോ...!!
കെ.പി.സുധാകരന്‍ പരിചയപ്പെടുത്തുന്നു.
ബ്ലോഗാരഭം നടത്തുന്ന ബ്ലോഗാര്‍ത്ഥി.
സംഘാടകര്‍ ... വി.രാധാകൃഷ്ണന്‍,ആര്‍.രഘുവരന്‍,ഡി.പ്രദീപ് കുമാര്‍, ജി.അശോക് കുമാര്‍ കര്‍ത്തയും.
വലത്തെ അറ്റത്ത് നില്‍ക്കുന്നത് കേരള കൌമുദി ചീഫ് സബ് എഡിറ്റര്‍ വി.ആര്‍ .ജ്യോതിഷാണു.

Saturday 27 December 2008

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല ആരംഭിച്ചു

കേരളാ ബ്ലോഗ് അക്കാദമിയുടെ എട്ടാമത്തെ ബ്ലോഗ് ശില്‍പ്പശാല ആലപ്പുഴ ഗവ ടി.ടി.ഐയില്‍ അല്‍പ്പ നിമിഷം മുന്‍പ് ആരംഭിച്ചു.
ഇപ്പോള്‍ നാല്‍പ്പതോളം പേര്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.ബ്ലോഗര്‍മാരായ ചിത്രകാരന്‍,ആലപ്പുഴക്കാരന്‍‍,കുട്ടേട്ടന്‍,അക്ഷരക്കഷായം തുടങ്ങിയവരാണു ക്ലാസ്സ് നയിക്കുന്നത്.ആദ്യ ദൃശ്യങ്ങളിലേക്ക്.....




Tuesday 23 December 2008

ആലപ്പുഴ ശില്‍പ്പശാല:ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ആലപ്പുഴ ഗവ:ടി.ടി.ഐയില്‍ ഡിസം:27-നു ശനിയാഴ്ച്ച നടക്കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ എട്ടാമത്തെ ബ്ലോഗ് ശില്‍പ്പശാലയുടെ പ്രചാരണാര്‍ഥം ഇന്നു(23.12.2008) അലപ്പുഴ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടന്നു.
സംഘാടക സമിതിയ്ക്കു വേണ്ടി ജി.അശോക് കുമാര്‍ കര്‍ത്ത,വി.രാധാകൃഷ്ണന്‍ എന്നിവരാണു മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതു.ബ്ലോഗിങ്ങിനെക്കുറിച്ചും ഈ നവമാധ്യത്തിന്റെ സാധ്യതകളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ താല്‍പ്പര്യപൂര്‍വ്വം ചോദ്യങ്ങള്‍ ഉന്നയിച്ചു.
ക്രിസ്മസ് വെക്കേഷനാണെങ്കിലും 27നു ഉച്ചയ്ക്കു 1.30നു നടക്കുന്ന ശില്‍പ്പശാലയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു വിശ്വസിക്കുന്നു.

എല്ലാവര്‍ക്കും കിഴക്കിന്റെ വെനീസിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം.
ഓരോ ശില്‍പ്പശാലയും ബ്ലോഗര്‍മാരുടെ കൂട്ടായ്മയുടേയും സൌഹാര്‍ദ്ദത്തിന്റേയും പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ചരിത്രത്തില്‍ ഇടം നേടുന്നു.
അറിയാനും അറിയിക്കാനുമാണു-വാദിക്കാനും ജയിക്കാനുമല്ല ഈ സംഗമങ്ങള്‍.
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവല്‍‍സരം ആശംസിക്കുന്നു.

Tuesday 2 December 2008

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല ഡിസ:27നു


കേരള ബ്ലോഗ് അക്കാദമിയുടെ എട്ടാമത്തെ ശില്‍പ്പശാല ഡിസംബര്‍ 27 ശനിയാഴ്ച്ച ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള ഗവണ്മെന്റ് ടി.ടി.ഐയില്‍ നടക്കുന്നു. കളക്ട്രേറ്റിനു എതിര്‍വശത്തെ മുഹമ്മദന്‍സ് ഹൈസ്കൂള്‍ കോമ്പൌഡിലാണു ടി.ടി.ഐ. ഉച്ചയ്ക്ക് 1.30നു തുടങ്ങും.

ജി.അശോക് കുമാര്‍ കര്‍ത്ത(അക്ഷരക്കഷായം -9447035065),സാംസ്കാരിക പ്രവര്‍ത്തകരും പഴയ “ആള്‍ക്കൂട്ടം” ലിറ്റില്‍ മാഗസിന്റെ പത്രാധിപസമിതിയംഗങ്ങളുമായ വി.രാധാകൃഷ്ണന്‍(9495524329),ആര്‍.രഘുവരന്‍ (9446788609)എന്നിവരാണു സംഘാടകരായി ആലപ്പുഴയിലുള്ളത്’.

മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്തെ ഒട്ടേറെ ബ്ലോഗര്‍മാര്‍ വിദേശങ്ങളില്‍ ജോലിചെയ്യുന്നുണ്ട്.അവരില്‍ മിക്കവരും ക്രിസ്മസ് കൂടാന്‍ നാട്ടിലെത്തുന്നുണ്ടാകുമെല്ലോ.നമുക്കെല്ലാം കൂടി രാവിലെ ഒത്തുകൂടി സൌഹൃദം പങ്കിടാം,എന്താ?

ആലപ്പുഴക്കാരായ ബ്ലോഗര്‍മാര്‍ നന്ദന്‍,നവരുചിയന്‍,ഹരീ,നീലാമ്പരി,അനൂപ് എന്നിവരെ കൂടാതെ കുട്ടന്‍ മേനോന്‍, ചാണക്യന്‍,പച്ചാളം എന്നിവരും അന്നു എത്താമെന്നു അറിയിച്ചിട്ടുണ്ടു.സജീവ് ബാലകൃഷ്ണന്‍,വി.കെ .ആദര്‍ശ്,ചിത്രകാരന്‍,കണ്ണൂരാന്‍,മലബാറി,തുടങ്ങിയവരും പങ്കെടുക്കും.



-ആലപ്പുഴയ്ക്ക് പോകാന്‍ പോരുന്നോ?
എന്നെയും വിളിക്കാം. 9447181006
ബാക്കി പിന്നാലെ.

Tuesday 25 November 2008

ആലപ്പുഴയില്‍ ബ്ലോഗ് ശില്പശാല

ആലപ്പുഴയില്‍ ബ്ലോഗ് ശില്പശാല നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഡിസമ്പര്‍ 27നു നടത്താമെന്നാണ് ഏകദേശ ധാരണ. ശ്രീ.ഡി.പ്രദീപ് കുമാര്‍ ആണ് ശില്പശാല നടത്താന്‍ മുന്‍‌കൈയ്യെടുക്കുന്നത്.

ആലപ്പുഴ നഗരത്തിലുള്ള സൌകര്യപ്രദമായ ഒരു സ്ഥലം കണ്ടു പിടിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശില്പശാലാ പ്രവര്‍ത്തനവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന ആരെങ്കിലുമായും ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1. അശോക് കുമാര്‍ കര്‍ത്ത - 9447035065
2. വി.രാധാകൃഷ്ണന്‍ - 9495524329

ബാക്കി കാര്യങ്ങള്‍ പിന്നാലെ...