Monday 29 December 2008

ആലപ്പുഴ ശില്‍പ്പശാല ചിത്രങ്ങള്‍

ഡി.പ്രദീപ് കുമാര്‍ ബ്ലോഗാര്‍ത്ഥികള്‍ക്ക് ബ്ലോഗിനെ പരിചയപ്പെടുത്തുന്നു... ഹൈ സ്പീഡ് ഈ.വി.ഡി.ഒ ഇന്റെര്‍നെറ്റ് കണക്ഷനുമായി ഓന്‍ലൈന്‍ സഹായം നല്‍കിക്കൊണ്ട് ആലപ്പുഴക്കാരന്‍ (വിഷ്ണു) .
ശില്‍പ്പശാല തുടങ്ങാനുള്ള ഒരുക്കത്തിലാണ്... ഒന്നരയെന്നു പറഞ്ഞ് സമയം രണ്ടായി.
ശില്‍പ്പശാല ആരംഭിച്ചു എന്നറിയിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടിട്ടാകാം തുടക്കം. ആരൊക്കെയാ വന്നത് ?
ധ്യാനമല്ല, ഉറക്കമല്ല, സംസാരത്തിനിടക്ക് ഒന്നു കണ്ണടച്ചുപോയതാണ്. ശില്‍പ്പശാലയില്‍ ഉറങ്ങുന്നവരുടെ പടമെടുക്കാന്‍ വരുന്ന അനോണികളുടെ സൌകര്യാര്‍ത്ഥം , ആത്മസുഖത്തിനായി... !!!
ബ്ലോഗ് കളിയല്ല ! എല്ലാവരും സഗൌരവം ബ്ലോഗിന്റെ ലോകത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. പ്രേമഗീതങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്ന കവിത ബ്ലോഗ് എഴുതുന്ന കുട്ടന്‍ ഗോപുരത്തിങ്കല്‍ എന്ന കവിയായ ബാങ്ക് ഉദ്ധ്യോഗസ്തനെ അദ്ധേഹം പ്രസംഗിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വിട്ടുപോയി. ഈ ഫോട്ടോയില്‍ അദ്ധേഹമുണ്ട്. ഇടതുവശത്ത് മുകളിലായി, കണ്ണടവച്ച് കപ്പു താടിയുമായി !
ആലപ്പുഴക്കാരന്‍... സ്വന്തം ബ്ലോഗ് അനുഭവങ്ങളെക്കുറിച്ചും, ബ്ലൊഗ്ഗിലൂടെ അത്യാവശ്യം വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
നാളത്തെ ബ്ലോഗ് പുലികള്‍...
ചാര്‍വ്വാകന്‍ നല്ലൊരു നാടന്‍പാട്ട് ഈണത്തില്‍ ചൊല്ലിക്കൊണ്ട് ഒരു പോഡ് കാസ്റ്റ് റിക്കാര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്.
അശോക് കര്‍ത്ത . പെട്ടെന്ന് മൈക്ക് തന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ശരിയാകുമോ ?
എങ്കിലും മുഖ്യ സംഘാടക പ്രവര്‍ത്തകന് ഒഴിഞ്ഞുമാറാനാകില്ലല്ലോ...!!
കെ.പി.സുധാകരന്‍ പരിചയപ്പെടുത്തുന്നു.
ബ്ലോഗാരഭം നടത്തുന്ന ബ്ലോഗാര്‍ത്ഥി.
സംഘാടകര്‍ ... വി.രാധാകൃഷ്ണന്‍,ആര്‍.രഘുവരന്‍,ഡി.പ്രദീപ് കുമാര്‍, ജി.അശോക് കുമാര്‍ കര്‍ത്തയും.
വലത്തെ അറ്റത്ത് നില്‍ക്കുന്നത് കേരള കൌമുദി ചീഫ് സബ് എഡിറ്റര്‍ വി.ആര്‍ .ജ്യോതിഷാണു.

9 comments:

Unknown said...

ആലപ്പുഴ ശില്പശാല വിജയകരമായി നടന്നു എന്നറിയാന്‍ സന്തോഷമുണ്ട്.സംഘാടകര്‍ക്ക് അഭിവാദനങ്ങള്‍ !

Blog Academy said...

വളരെ സന്തോഷം സുകുമാരേട്ടന്‍.

ചാണക്യന്‍ said...

ശില്പശാല ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം....
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍....

ഡി .പ്രദീപ് കുമാർ said...

ചിത്രത്തിലെ സംഘാടകര്‍(ഇടത് നിന്നു):വി.രാധാകൃഷ്ണന്‍,ആര്‍.രഘുവരന്‍,ഈ ഞാന്‍.പിന്നെ, ജി.അശോക് കുമാര്‍ കര്‍ത്തയും.
അവസാനത്തെ ചിത്രത്തില്‍ വലത്തെ അറ്റത്ത് നില്‍ക്കുന്നത് കേരള കൌമുദി ചീഫ് സബ് എഡിറ്റര്‍ വി.ആര്‍ .ജ്യോതിഷാണു.

Vish..| ആലപ്പുഴക്കാരന്‍ said...

Havent yet got a little free time to visit my home o get the news articles scanned. Will do that ASAP.

Unknown said...

ആ‍ശംസകള്‍! അഭിനന്ദനങ്ങള്‍!

രഘുനാഥന്‍ said...

ശില്പശാലക്കിടയില്‍ ഭീകരാക്രമണം ഒന്നും ഉണ്ടായില്ല എന്നറിഞ്ഞതില്‍ സന്തോഷം. ഉണ്ടായിരുന്നെങ്കില്‍ ആ പേരു പറഞ്ഞെന്കിലും വരാമായിരുന്നു. ... എല്ലാരേയും പരിചയപ്പെടാമായിരുന്നു ....ആഹ എത്ര നല്ല നടക്കാത്ത സ്വപ്നം.

G. Nisikanth (നിശി) said...

ചുരുങ്ങിയ അവധി ദിവസങ്ങളിലെ തിരക്കിട്ട പരിപാടികൾ മൂoലം പങ്കെടുക്കാൻ സാധിക്കാഞ്ഞതിൽ അതിയായ നിരാശയുണ്ട്. വരണമെന്നു തന്നെ തീർച്ചപ്പെടുത്തിയതാണ് . ഏതായാലും ഒരു ആഫ്രിക്കൻ ബ്ലോഗറുടെ അസാന്നിദ്ധ്യം അവിടെ പ്രകടമായിരുന്നു!! :)

ഏതായാലും പരിപാടി വളരെ വിജയമായതിൽ അതിയായ സന്തോഷമുണ്ട്. പത്രങ്ങളിൽ നിന്നും വാർത്തകൾ അറിഞ്ഞിരുന്നു.

തുടർന്നുള്ള സംരംഭങ്ങൾക്കും എന്റെ പിന്തുണ അറിയിക്കുന്നു.

ചെറിയനാടൻ

പ്രവീ നായർ said...

http://praveenair.blogspot.in/