Monday 29 December 2008

ആലപ്പുഴ ശില്‍പ്പശാലയ്ക്കു വന്‍ മാധ്യമ കവറേജ്

അങ്ങനെ ഒരു സാര്‍ത്ഥകമായ ശില്‍പ്പശാല കൂടി കഴിഞ്ഞു.
ആലപ്പുഴയില്‍ ഡിസം:27നു ശനിയാഴ്ച്ച നടന്ന ബ്ലോഗ് ശില്‍പ്പശാലയ്ക്ക് മറ്റു ശില്‍പ്പശാലകളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ടായിരുന്നു- അതിനു ജനപ്രാതിനിധ്യം കുറവായിരുന്നു.പക്ഷേ ആലപ്പുഴയുടെ പരിതസ്ഥിതിയില്‍ അതൊരു പോരായ്മയല്ല.
40തോളം പേരാണു പങ്കെടുത്തത്.ഇവരില്‍ ഭൂരിപക്ഷം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ ഭാരവാഹികള്‍ സജീവമായി പങ്കെടുത്തു.ഈ നവമാധ്യമത്തെ പരിഷത്ത് പ്രവര്‍ത്തകര്‍ ഉപയോഗിക്കാന്‍ പോകുന്നു എന്ന ശുഭ വാര്‍ത്തയും കേട്ടു.
മാധ്യമങ്ങള്‍ ശില്‍‍പ്പശാലയ്ക്ക് വന്‍പിച്ച കവറേജാനു നല്‍കിയത്.ദൂരദര്‍ശന്‍ ശനിയാഴ്ച്ച വൈകിട്ട് 7 മണിയ്ക്കും രാത്രി 11 മണിയ്ക്കും,ഞായറാഴ്ച്ച രാവിലെ 7.30നുമുള്ള ബുള്ളറ്റിനുകളില്‍ പ്രാധാന്യത്തോടെ വാര്‍ത്തയും ദൃശ്യങ്ങളും നല്‍കി.മറ്റു ചാനലുകളിലും പ്രാദേശിക ചാനലുകളിലും കാര്യമായി വാര്‍ത്ത വന്നിരുന്നു.ആകാശവാണി ശനിയാഴ്ച്ച രാവിലേയും ,ഉച്ചയ്ക്കുമുള്ള ബുള്ളറ്റിനുകളില്‍ വാര്‍ത്ത കൊടുത്തിരുന്നു.
28നു ഞായറാഴ്ച്ച മാതൃഭൂമിയിലും ,തിങ്കളാഴ്ച്ച മലയാള മനോരമയിലും പ്രത്യേക വാര്‍ത്തകളും പ്രസിദ്ധീകരിച്ചു.അതിന്റെ കോപ്പി ആലപ്പുഴക്കാരന്‍ പിന്നാലെ പോസ്റ്റ് ചെയ്യുന്നുണ്ടു.

3 comments:

chithrakaran:ചിത്രകാരന്‍ said...

പത്രവാര്‍ത്തകളുടെ സ്കാന്‍ ചെയ്ത പോസ്റ്റ് കാണാന്‍ കാത്തിരിക്കുന്നു....
ആലപ്പുഴക്കാരാ, സഹായിക്കൂ.

Ziya said...

ഓ ചിത്രകാരന്റെ ഒരു കാത്തിരുപ്പ്!
ഈ തെറിയന്‍ വായാടിയെ ഈ അക്കാദമി സംഘത്തില്‍ നിന്ന് പുറത്താക്കൂ...
എങ്കില്‍ 40 അല്ല 400 ആളുകള്‍ വരും ശില്പശാലക്ക്...

chithrakaran ചിത്രകാരന്‍ said...

സുശീലനും,മഹാനും,സവ്വസമ്മതനുമായ സിയ ഒരു 40 ആളുകൂടുന്ന ഒരു ശില്‍പ്പശാല നടത്തിക്കാണിക്ക്.
അല്ലെങ്കില്‍,അതുപൊലുള്ള
ജനസ്വീകാര്യമായ
വല്ല ആശയവും മുന്നോട്ടുവക്ക്
എന്നിട്ടുപോരേ...
താങ്കളുടെ അസഹിഷ്ണുതയുടേ
തേന്മൊഴി ?!!!